09 May 2024 Thursday

അൽബിർ കിഡ്സ് ഫെസ്റ്റ് അൽഫലാഹിന് മിന്നും വിജയം

ckmnews


ചങ്ങരംകുളം:സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിലെ അൽബിർ പ്രൈമറി സ്കൂൾ വിഭാഗങ്ങളുടെ മലപ്പുറം സോൺ ഫെസ്റ്റിൽ കക്കിടിപ്പുറം അൽഫലാഹ് അൽബറിന് മിന്നും വിജയം.16 സ്കൂളുകളിൽ നിന്നായി അഞ്ഞൂറിൽപരം പ്രതിഭകൾ മാറ്റുരച്ച കലാമാമാങ്കത്തിൽ പതിമൂന്ന് സ്കൂളുകളെ പിന്നിലാക്കി അൽ ഫലാഹ് അൽബിർ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ അൽഫലാഹ് അൽബിർ നാലാം ക്ലാസ് വിദ്യാർത്ഥി അഹമ്മദ് ആദിൽ സി. വി. കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. വിജയികളെ സ്കൂൾ മാനേജ്മെൻ്റ്,പ്രിൻസിപ്പാൾ അൻസാർ കെ.ടി, അൽബിർ കോഡിനേറ്റർ ഇബ്രാഹിം പി. എം., വൈസ് പ്രിൻസിപ്പാൾ പ്രിയ ടി കെ, സദർ അഷ്കർ അലി,സ്കൂൾ പി.ടി.എ, സ്റ്റാഫ് എന്നിവർ അനുമോദിച്ചു.