09 May 2024 Thursday

അക്കിക്കാവിൽ യുവാവിന് വെട്ടേറ്റു; ഗുരുതര പരിക്ക്

ckmnews

അക്കിക്കാവിൽ യുവാവിന് വെട്ടേറ്റു; ഗുരുതര പരിക്ക്


പെരുമ്പിലാവ്:അക്കിക്കാവിൽ യുവാവിന് വെട്ടേറ്റു. അക്കികാവ് സ്വദേശി  നുണപുളി വീട്ടിൽ 34 വയസ്സുള്ള ശിഹാബിനാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി 11.30ന് അക്കികാവ് സെന്ററിൽ സുഹൃത്തുക്കളുമായി റോഡിൽ നിൽക്കുകയായിരുന്ന ശിഹാബിനെ വാഹനത്തിലെത്തിയ സംഘം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു. യുവാവിന്റെ വലതു കൈക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ശിഹാബിനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.