09 May 2024 Thursday

കടവല്ലൂർ വടക്കുമുറിയിൽ കിണറ്റിൽ വീണ ആടിനെ കുന്നംകുളം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി

ckmnews

കടവല്ലൂർ വടക്കുമുറിയിൽ കിണറ്റിൽ വീണ ആടിനെ കുന്നംകുളം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ  രക്ഷപ്പെടുത്തി


കടവല്ലൂർ വടക്കുമുറിയിൽ കിണറ്റിൽ വീണ ആടിനെ കുന്നംകുളം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ  രക്ഷപ്പെടുത്തി.കോട്ടപ്പറമ്പിൽ സുലൈമാന്റെ വീട്ടു കിണറ്റിലാണ് മുള്ളത്ത് വളപ്പിൽ മൊയ്തീന്റെ ആട്ടിൻകുട്ടി വീണത്.വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ

കുന്നംകുളം അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തി.സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ കൃഷ്ണദാസ്, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ

ലൈജു, ജിഷ്ണു, ഷിനോജ്, ശരത്ത് സ്റ്റാലിൻ , ഫയർ ആന്റ് റെ സ്ക്യൂ ഓഫീസർ ഡ്രൈവർ ശരത്  എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകളുടെ സഹായത്തോടെയാണ്

രക്ഷാപ്രവർത്തനം നടത്തിയത്.