09 May 2024 Thursday

എരമംഗലത്ത് കടന്നലിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു നിരവധി പേർക്ക് പരിക്ക്

ckmnews


എരമംഗലം :കടന്നലിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. 74 വയസുകാരനായ പൊന്നാനി തൃക്കാവ് സ്വദേശി പുളിക്കത്തറയിൽ പി ആർ ഗോപാലകൃഷ്ണനാണ് മരിച്ചത്. റെജിസ്റ്റർ ഓഫിസിലെ റിട്ട ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഞായറാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.എരമംഗലം എ എൽ പി സ്‌കൂളിന്റെ സമീപത്ത് താറവാട്ട് കാവിൽ കുടുംബാംഗങ്ങൾ ചേർന്ന് വിളക്ക് കൊളുത്തിനിടെയാണ് സംഭവം നടന്നത്.അഞ്ചോളം പേർക്ക് കുത്തേറ്റു. ഇതിൽ ഗുരുതരമായി പരിക്കേറ്റ ഗോപലകൃഷ്ണനെ പുത്തൻ പള്ളിയിലെ ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണൃ മരിച്ചത്.ഗോപാലകൃഷ്ണന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുകൾക്ക് വിട്ടു നൽകും.