09 May 2024 Thursday

കെഎൻഎം സംസ്ഥാന മദ്റസാ സർഗമേളയ്ക്ക് ചങ്ങരംകുളത്ത് തുടക്കമായി

ckmnews


ചങ്ങരംകുളം: കേരളാ നദ്‌വത്തുൽ മുജാഹിദീൻ വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസകളിലെ വിദ്യാർത്ഥികളുടെ സംസ്ഥാനതല സർഗ മേള തുടങ്ങി.

വളയംകുളം അസ്സബാഹ് ആർട്‌സ് ആൻ്റ് സയൻസ് കോളേജിൽ ആരംഭിച്ച കലാമേള കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ.എം.കെ. സക്കീർ ഉദ്ഘാടനം ചെയ്തു. ഡോ. പി.പി.അബ്ദുൽ ഹഖ് അധ്യക്ഷത വഹിച്ചു. ഡോ. പി പി മുഹമ്മദ് മുഹമ്മദുണ്ണി ഹാജി ഡോ. കെ എ അബ്ദുൽ ഹസീബ് മദനി ഫൈസൽ ബാബു സലഫി വി എച്ച് മുസ്തഫ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ മാപ്പിള സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഇ കെ എം പന്നൂരിനെ ആദരിച്ചു. 

78 ഇനങ്ങളിൽ 14 ജില്ലകളിൽ നിന്ന് ആയിരത്തി മൂന്നുറോളം പ്രതിഭകളാണ് സർഗ മേളയിൽ മാറ്റുരയ്ക്കുന്നത്. എം ടി അബ്ദുസമദ് സുല്ലമി സ്വാഗതവും പി പി അഷറഫ് നന്ദിയും പറഞ്ഞു.