09 May 2024 Thursday

വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

ckmnews



ചങ്ങരംകുളം: ആലങ്കോട് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. ചിയ്യാനുർ ജിഎൽപി സ്കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്‍റ് കെ വി ഷെഹീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി കെ പ്രകാശൻ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ തെസ്നി, കുഞ്ഞു, ചാന്ദ്രമതി, ശശി പൂക്കേപ്പുറത്ത്, മൈമുന എന്നിവർ സംസാരിച്ചു. ഐസിഡിഎസ് ഓഫീസർ സുലൈഖ ബാനു സ്വാഗതം പറഞ്ഞു.