09 May 2024 Thursday

ആലംകോട് പഞ്ചായത്തിലെ ഹാപ്പിനസ് പാർക്ക് നിർമാണ പ്രവൃത്തി അവസാന ഘട്ടത്തിൽ'ജനുവരി അവസാന വാരം തുറന്ന് കൊടുക്കും

ckmnews

ആലംകോട് പഞ്ചായത്തിലെ ഹാപ്പിനസ് പാർക്ക്


നിർമാണ പ്രവൃത്തി അവസാന ഘട്ടത്തിൽ'ജനുവരി അവസാന വാരം തുറന്ന് കൊടുക്കും


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ ജനങ്ങൾക്ക്  വൈകുന്നേരങ്ങളിൽ കുടുംബവുമൊത്ത് വന്നിരിക്കാൻ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നിർമിക്കുന്ന ഹാപ്പിനസ് പാർക്ക് നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിൽ.ചിയ്യാന്നൂർ ചിറക്കുളത്തിനോട് ചേർന്നാണ് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അനുവദിച്ച 25 ലക്ഷം രൂപയും,പഞ്ചായത്തിൻ്റെ 2 ലക്ഷം രൂപയും,ബ്ലോക്ക് പഞ്ചായത്തിൻ്റെ 3 ലക്ഷം രൂപയും ചിലവഴിച്ച് പാർക്ക് ഒരുങ്ങുന്നത്.ഈ മാസം അവസാനത്തോടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി പാർക്ക് പൊതുജനങ്ങൾക്കായിതുറന്ന് കൊടുക്കും