09 May 2024 Thursday

സൗജന്യ കിഡ്നിരോഗ നിർണ്ണയ ക്യാമ്പും ബോധവൽകരണവും സംഘടിപ്പിച്ചു

ckmnews

സൗജന്യ കിഡ്നിരോഗ നിർണ്ണയ ക്യാമ്പും ബോധവൽകരണവും സംഘടിപ്പിച്ചു


എരമംഗലം:മാറഞ്ചേരി പഞ്ചായത്തിനകത്തുള്ള തീർത്തും നിർധനരായ കിഡ്നിരോഗികൾക്ക് സാന്ത്വനമായി കെയർ ക്ലബ് ചാരിറ്റബിൾ ട്രസ്റ്റ്

കൊണ്ടോട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശിഹാബ്തങ്ങൾ ഡയാലിസിസ് സെന്റർ മൊബൈൽ ലാബുമായി കൈകോർത്തുകൊണ്ട് മാറഞ്ചേരി ചാത്തോത്തേൽപടി SMT ബിൽഡിങ്ങിൽ വെച്ച് കിഡ്നീ രോഗ നിർണ്ണയക്യാമ്പും ബോധവൽകരണവും സംഘടിപ്പിച്ചു.ക്യാമ്പിൽ ഏകദേശം നാനൂറോളം ആളുകൾ സംബന്ധിച്ചു.കിഡ്നി രോഗികളെ സഹായിക്കുക എന്നതോടൊപ്പം മറ്റുള്ളവരിൽ ഇത്തരം രോഗത്തെ കുറിച്ചുള്ള അവബോധം ഉണ്ടാക്കിയെടുക്കുക എന്ന കെയർക്ലബ്‌ ട്രസ്റ്റ് പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചത്.കെയർ ക്ലബ് ട്രസ്റ്റ് വൈസ് ചെയർമാൻ  ഇ എം മുഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ശാന്തി ഇൻഫോർമേഷൻ സെന്റർ ഡയറക്ടർ ഉമാപ്രേമൻ ഉദ്ഘാടനം ചെയ്തു .ക്യാമ്പ് കൺവീനറും കെയർക്ലബ്‌ ട്രസ്റ്റ് ട്രെഷററുമായ മുഹമ്മദലി കാങ്ങിലയിൽ സ്വാഗതം പറഞ്ഞു .മാറഞ്ചേരി ഗ്രമപഞ്ചയത്ത്‌ പ്രസിഡന്റ് ബീന ടീച്ചർ ,ഗ്രാമപഞ്ചായത്ത്‌ മെമ്പർമാരായ മെഹ്‌റലി കടവിൽ ലീന മുഹമ്മദലി അഡ്വ : കെ എ ബക്കർ ,വി ഇസ്മായിൽ മാസ്റ്റർ ,അഷ്‌റഫ് പന്തലൂർ ,ഉമ്മർ കെ ടി ,തുടങ്ങിയവർ സന്നിഹിതരായിരുന്നു.ജീവിത ശൈലി രോഗത്തെ കുറിച്ചും ഭക്ഷണ രീതികളെ കുററിച്ചുള്ള വളരെ ശ്രദ്ധേയമായ ക്ലാസിനു മൂസ ഫൗലാദ്‌ നേതൃത്വം നൽകി .ശിഹാബ് തങ്ങൾ ഡയാലിസ് സെന്റർ കോർഡിനേറ്റർ രായിൻകുട്ടി ക്യാമ്പ് നിയന്ത്രിച്ചു.മാറഞ്ചേരി ഹൈസ്‌കൂൾ എൻ എസ്‌ എസ്‌ വളണ്ടിയർമാരുടെ സേവനം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.ഷെക്കീർ പൂളക്കൽ ,നസീർ മാഷ് മലയംകുളം ,അഷ്‌റഫ് പൂച്ചാമം , സലിം പുക്കയിൽ ,ആരിഫ ,കവിരാജ് ,സാബു ,യുസഫ് ചീതമഠത്തിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം പരിപാടി നിയന്ത്രിച്ചു