09 May 2024 Thursday

പെരുമ്പിലാവില്‍ നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ ബൈക്ക് ഇടിച്ച് യുവാവിന് പരിക്ക്

ckmnews



പെരുമ്പിലാവ്: നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ ബൈക്കിടിച്ച്  യുവാവിന്  പരിക്ക്. കടവല്ലൂർ വടക്കുംമുറി താഴത്തേതിൽ

കുഞ്ഞുമോൻ്റെ മകൻ  അഭിലാഷ് (41)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. പെരുമ്പിലാവ് പ്രിയദർശനി ബസ് സ്റ്റോപ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ചരക്കു ലോറിക്കു പുറകിൽ അഭിലാഷ് സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. കുന്നംകുളം പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു