09 May 2024 Thursday

അടക്ക മോഷണം പതിവാക്കിയ രണ്ട് പേർ കുന്നംകുളത്ത് പിടിയിൽ

ckmnews

അടക്ക മോഷണം പതിവാക്കിയ രണ്ട് പേർ കുന്നംകുളത്ത് പിടിയിൽ


കുന്നംകുളം: അടക്ക മോഷണം പതിവാക്കിയ രണ്ടഗ സംഘത്തെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.പൊന്നാനി വെളിയംകോട് സ്വദേശി കരിപ്പോട്ടയിൽ വീട്ടിൽ 37 വയസ്സുള്ള ഷാജഹാൻ,വടക്കേക്കാട് കല്ലൂർ സ്വദേശി മാളിയേക്കൽ വിട്ടിൽ 40 വയസ്സുള്ള സുബി,എന്നിവരെയാണ് കുന്നംകുളം സിഐ യുകെ ഷാജഹാൻ പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.


 കഴിഞ്ഞ ഡിസംബർ 7നും,ഡിസംബർ 23നും കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധിയിലെ അക്കികാവ് കാട്ടകാമ്പാൽ എന്നിവിടങ്ങളിൽ അടക്ക മോഷണം നടന്നിരുന്നു.സ്രായിക്കടവ് സ്വദേശി പകിടപ്പറമ്പിൽ വീട്ടിൽ  വിജയന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന 80 കിലോ അടക്ക പ്രതികൾ മോഷ്ടിച്ചത്‌.അക്കിക്കാവ് സ്വദേശി കൊട്ടാരപ്പാട്ട് വീട്ടിൽ രാജ ചന്ദ്രന്റെ  വീട്ടിൽ സൂക്ഷിച്ച 55 കിലോയോളം തൂക്കം വരുന്ന അടക്കയും മോഷണം പോയിരുന്നു. ഇരുവരും കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.പ്രതികൾക്കെതിരെ തൃത്താല പോലീസ് സ്റ്റേഷനിലും സമാനമായ രീതിയിൽ മോഷണം നടത്തിയതിന് കേസെടുത്തിട്ടുണ്ട്.അറസ്റ്റിലായ പ്രതികളെ  വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ രാകേഷ്, സുദേവ്, ആശിഷ്, ശരത്,സുജിത്ത്, സിവിൽ പോലീസ് ഓഫീസർ അബീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.