09 May 2024 Thursday

കുന്നംകുളം ചൊവ്വന്നൂരിൽ സ്കൂട്ടറിൽ നിന്നും ബസ്സിനടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

ckmnews

കുന്നംകുളം ചൊവ്വന്നൂരിൽ സ്കൂട്ടറിൽ നിന്നും ബസ്സിനടിയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം


കുന്നംകുളം ചൊവ്വന്നൂരിൽ സ്കൂട്ടറിൽ നിന്നും ബസ്സിനടിയിലേക്ക് വീണ് യുവാവ് മരിച്ചു.ചൊവ്വന്നൂർ കലശമല അയ്യപ്പത്ത് ശ്രീധരൻ മകൻ ശ്രീശാന്ത് ( 17) ആണ് മരിച്ചത്. കുന്നംകുളം ന്യൂമാൻസ് കോളേജിലെ പ്ലസ് വൺ വിദ്യാർഥിയായിരുന്നു. കുന്നംകുളത്തു നിന്നും ബൈക്കിൽ ചൊവ്വന്നൂരിലേക്ക് പോകവേ ചൊവന്നൂർ പോസ്റ്റ് ഓഫീസിനടുത്തു വച്ചായിരുന്നു അപകടം. . സ്വകാര്യ ബസിനെ മറികടക്കവേ നിയന്ത്രണം വിട്ടു ബസിനടിയിൽ പെടുകയായിരുന്നു.കുന്നംകുളത്തു നിന്നും പോവുകയായിരുന്നു ഫിതാമോൾ ബസ്സാണ് അപകടത്തിൽ പെട്ടത്.ശ്രീശാന്ത്  സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.സഹോദരൻ : ശ്രീരാഗ്.