09 May 2024 Thursday

ചങ്ങരംകുളത്ത് റോഡ് ഉപരോധിച്ച് പ്രതിഷേധം യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധിക് പന്താവൂർ അടക്കം 70 ഓളം പേർക്കെതിരെ കേസെടുത്തു

ckmnews



ചങ്ങരംകുളം:യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് ചങ്ങരംകുളത്ത് റോഡ് ഉപരോധിച്ചവർക്കെതിരെ കേസെടുത്ത് ചങ്ങരംകുളം പോലീസ്.യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധിക് പന്താവൂർ അടക്കം കണ്ടാലറിയാവുന്ന 70 ഓളം പേർക്കെതിരെയാണ് ചങ്ങരംകുളം പോലീസ് പൊതുഗതാഗതം തടസപ്പെടുത്തിയതിന് കേസെടുത്തത്.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ 15 മിനിറ്റോളം പ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാഗമായി റോഡ് ഉപരോധിച്ചിരുന്നു.