09 May 2024 Thursday

ഡി.വൈ.എഫ്.ഐ മനുഷ്യചങ്ങല: കാൽനട പ്രചരണ ജാഥ നടത്തി

ckmnews

ഡി.വൈ.എഫ്.ഐ മനുഷ്യചങ്ങല: കാൽനട പ്രചരണ ജാഥ നടത്തി


എടപ്പാൾ: ജനുവരി 20 ന്  ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയുടെ ഭാഗമായി കാൽനട പ്രചരണ ജാഥ നടത്തി.എലിയത്ത് തറയിൽ നിന്നും ആരംഭിച്ച ജാഥ എടപ്പാൾ അംശക്കച്ചേരിയിൽ സമാപിച്ചു.ഡി.വൈ.എഫ്.ഐ  ബ്ലോക്ക് സെക്രട്ടറി ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. എടപ്പാൾ മേഖലാ ട്രഷറർ നിഖില, എടപ്പാൾ മേഖല പ്രസി:സുർജിത്ത്,തുടങ്ങിയവർ സംസാരിച്ചു.