09 May 2024 Thursday

ആലങ്കോട് പഞ്ചായത്തിൽ ആദ്യ ഹാപ്പിനസ് പാർക്ക് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

ckmnews

ആലങ്കോട് പഞ്ചായത്തിൽ ആദ്യ ഹാപ്പിനസ് പാർക്ക് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ ജനങ്ങൾക്ക്  വൈകുന്നേരങ്ങളിൽ കുടുംബവുമൊത്ത് വന്നിരിക്കാൻ പഞ്ചായത്തിൻ്റെ ഹാപ്പിനസ് പാർക്ക് ഒരുങ്ങുന്നു.ചിയ്യാന്നൂർ ചിറക്കുളത്തിനോട് ചേർന്നാണ് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അനുവദിച്ച 25 ലക്ഷം രൂപയും,പഞ്ചായത്തിൻ്റെ 2 ലക്ഷം രൂപയും,ബ്ലോക്ക് പഞ്ചായത്തിൻ്റെ 3 ലക്ഷം രൂപയും ചിലവഴിച്ച് പാർക്ക് ഒരുങ്ങുന്നത്.പദ്ധതിയുടെ അവസാന ഘട്ട നിർമ്മാണ ജോലികൾ അതിവേഗത്തിൽ നടന്നു കൊണ്ടിരിക്കുകയാണ്.ഈ മാസം അവസാനത്തോടെ പൊതുജനങ്ങൾക്കായി ഹാപ്പിനസ് പാർക്ക്  തുറന്നു കൊടുക്കും.