09 May 2024 Thursday

കുറ്റിപ്പുറത്ത് ക്ഷേത്രത്തിലെ കതിനവെടി പൊട്ടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു

ckmnews

കുറ്റിപ്പുറത്ത് ക്ഷേത്രത്തിലെ കതിനവെടി പൊട്ടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു


കുറ്റിപ്പുറം:ക്ഷേത്രത്തിലെ കതിനവെടി പൊട്ടിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു.കുറ്റിപ്പുറം ബംഗ്ലാകുന്നിലെ വാരിയത്ത് പടി സുബ്രഹ്മണ്യൻ (55)ആണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്.തൃശൂർ ജുബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് ഇയാൾക്ക് കുറ്റിപ്പുറം നൊട്ടനാലുക്കൽ ക്ഷേത്രത്തിൽ വെച്ച് കതിനവെടി പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റത്.