09 May 2024 Thursday

പ്രകൃതി സംരക്ഷണ സംഘം മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

ckmnews



ചങ്ങരംകുളം:സെൻട്രൽ ഗവേണിംഗ് ബോഡി വൈസ് ചെയർമാൻ സണ്ണി ജോൺ പാറപ്പുറത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച്  2024 വർഷത്തെ  പ്രകൃതി സംരക്ഷണ സംഘം മലപ്പുറംജില്ലാ കമ്മറ്റിയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡണ്ട് മുംതാസ് എടപ്പാൾ, സെക്രട്ടറി എ കെ കുഞ്ഞി മുഹമ്മദ് പെരുമ്പടപ്പ് , ട്രഷറർ എൻ എം മുബാറക് ,ജില്ലാ കോർഡിനേറ്റർ സുധീഷ് നിലമ്പൂർ മീഡിയാ കോർഡിനേറ്റർ ഫാറൂഖ് വെളിയംകോട് ,എക്സിക്യൂട്ടിവ് മെമ്പർമാരായി  ഡോക്ടർ ഇ ശ്രീധരൻ (കാലിക്കറ്റ്  സർവകലാശാല,ലൈഫ് സയൻസ് ഡിപ്പാർട്ടുമെന്റ് മേധാവി), ഷാഫി ചങ്ങരംകുളം ,പി കെ ഗിരീഷ് ബാബു രാമനാട്ടുകര  തുടങ്ങിയവരെ തിരഞ്ഞെടുത്തു.അടുത്ത ദിവസങ്ങളിൽ മലപ്പുറം ജില്ലയിലെ വിവിധ മേഖലകളിൽ ലഹരി വിരുദ്ധ സന്ദേശയാത്രകളും , പ്രകൃതിയും മനുഷ്യനും സെമിനാറുകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.