09 May 2024 Thursday

വാക്കറുകൾ വിതരണം ചെയ്ത് എൻഎസ്എസ് വിദ്യാർത്ഥികൾ

ckmnews



ചങ്ങരംകുളം:പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ വാക്കറുകൾ വിതരണം ചെയ്തു. ചങ്ങരംകുളം കാരുണ്യം പാലിയേറ്റിവ് കെയർ സൊസൈറ്റിക്കു വേണ്ടി യൂസഫ് കെ വി, ജബ്ബാർ ആലംകോട് എന്നിവരാണ് സ്കൂൾ അസംബ്ലിയിൽ വെച്ച് വാക്കറുകൾഏറ്റു വാങ്ങിയത് .ചടങ്ങിൽ പ്രിൻസിപ്പാൾ  വില്ലിംഗ്ട്ൺ പി വി ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ജംഷിയ ബി.പി., അധ്യാപിക സുമിത ടി എസ് ,വളണ്ടിയർ ക്യാപ്റ്റൻ ഫിദഫസ് ല  സി.പി, എന്നിവർ സംസാരിച്ചു