09 May 2024 Thursday

ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് നൂറാം വാർഷികാഘോഷവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ശനിയാഴ്ച നടക്കും കെ ആയിഷക്കുട്ടി ടീച്ചർ മെമ്മോറിയൽ ജ്യോതിർഗമയ വിദ്യാലയ പുരസ്കാരം പൊന്നാനി എവി ഹൈസ്കൂളിന് സമ്മാനിക്കും

ckmnews



ചങ്ങരംകുളം:ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്കിൻ്റെ നൂറാം വാർഷിക ആഘോഷവും ബാങ്ക് സ്ഥാപകരിൽ പ്രധാനിയും മുൻ പ്രസിഡൻ്റുമായിരുന്ന വി.വി കുഞ്ഞുണ്ണി മാസ്റ്റർ മെമ്മോറിയൽ ശതാബ്‌ദി മന്ദിരത്തിൻ്റെ ഉദ്ഘാടനവും ജനുവരി 6 ന് ശനിയാഴ്ച വൈകീട്ട് 3.30 ന് ബാങ്ക് അങ്കണത്തിൽ വെച്ച് നടക്കുമെന്ന് ബാങ്ക് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


ബാങ്ക് ഏർപ്പെടുത്തിയ ആയിഷക്കുട്ടി മെമ്മോറിയൽ ജ്യോതിർഗമയ വിദ്യാലയ പുരസ്‌കാരത്തിന് അർഹത നേടിയ പൊന്നാനി എവി സ്കൂളിനുള്ള പുരസ്കാരം ചടങ്ങിൽ സി ഹരിദാസ്  സമ്മാനിക്കും.


വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണവും,നിർധന രോഗികൾക്ക് ബാങ്ക് നൽകുന്ന ധനസഹായ വിതരണവും പ്രദേശത്തെ മികവ് തെളിയിച്ചവരെ ആദരിക്കലും ചടങ്ങിൻ്റെ ഭാഗമായി നടക്കും


സിദ്ധിക്ക് പന്താവൂർ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.ഹെഡ് ഓഫീസ് ഉദ്ഘാടനം ഇ.ടി.മുഹമ്മദ് ബഷീർ എംപി നിർവഹിക്കും.പി.നന്ദകുമാർ എംഎൽഎ മെയിൻ ബ്രാഞ്ച് ഉദ്ഘാടനവും,ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം എ.പി.അനിൽ കുമാർ എം.എൽ.എ യും നിർവ്വഹിക്കും.


സഹകരണ സംഘങ്ങളുടെ പ്രസിഡൻ്റൂമാരും, മറ്റു ജനപ്രതിനിധികളും,രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് 100-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രമുഖ ഗസൽ ഗായകരായ റാസയും ബീഗവും നയിക്കുന്ന ഗസൽ സന്ധ്യയും ഉണ്ടായിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.സിദ്ധിഖ്‌ പന്താവൂർ,പി സവിത, പി ആർ ശർമിള, അശ്വനി നാമ്പാടത്ത്, ഹുറൈർ കൊടക്കാട്ട്, ചന്ദ്രൻ ഒതളൂർ, ശ്രീകുമാർ പെരുമുക്ക്.

അബ്ദുള്ള കുട്ടി കാളാച്ചാൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു