09 May 2024 Thursday

ചങ്ങരംകുളം ടൗണില്‍ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി കടയുടെ ഗ്ളാസ് തകർന്നു യുവതിക്ക് പരിക്കേറ്റു

ckmnews


ചങ്ങരംകുളം:നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി.കടയുടെ ഗ്ളാസ് തകർന്ന് വീണ് യുവതിക്ക് പരിക്കേറ്റു.പെരുമുക്ക് സ്വദേശി പോക്കരത്ത് വളപ്പിൽ അൻസാറിന്റെ ഭാര്യ ജസീല(32)നാണ് പരിക്കേറ്റത്.ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആറ് മണിക്ക് തിരിയുന്നതിനിടെയാണ് സംഭവം. നിയന്തണം തെറ്റി സമീപത്തെ വസ്ത്രക്കടയിലേക്ക് കയറുകയായിരുന്നു.കടയുടെ ഗ്ലാസ് തകർന്ന് വീണാണ് കടയിലേക്ക് വന്ന യുവതിക്ക് പരിക്കേറ്റത്.