09 May 2024 Thursday

ചങ്ങരംകുളം നന്നംമുക്കിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ സ്രായിക്കടവ് സ്വദേശി മരിച്ചു

ckmnews

ചങ്ങരംകുളം നന്നംമുക്കിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ സ്രായിക്കടവ് സ്വദേശി മരിച്ചു


ചങ്ങരംകുളം:നന്നംമുക്ക് സ്രായിൽ കടവത്ത് പാലത്തിനു മുകളിൽ വച്ച് കാറിടിച്ച് പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്രായിക്കടവ് സ്വദേശി മരിച്ചു.മണലിയാർ കാവിനടുത്ത് താമസിക്കുന്ന പാലക്കൽ താമിക്കുട്ടിയുടെ മകൻ പ്രകാശൻ ആണ്  ചികിത്സയിൽ ഇരിക്കെ മരിച്ചത്.നിർത്തിയിട്ട ബൈക്കിൽ ഇരിക്കുകയായിരുന്ന പ്രകാശനെ നിയന്ത്രണം വിട്ട് വന്ന കാറിടിച്ച് തെറുപ്പിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ പ്രകാശനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.