09 May 2024 Thursday

കല്ലൂർമ്മയിലും പരിസരങ്ങളിലും വ്യാജമദ്യവിൽപന സജീവമെന്ന് പരാതി

ckmnews


ചങ്ങരംകുളം:കല്ലൂർമ്മയിലും പരിസരപ്രദേശങ്ങളിലും വ്യാജമദ്യവിൽപന സജീവമെന്ന് പരാതി.കല്ലൂർമ സെന്റർ പരിസരത്തും കിഴക്കുമുറിയിലും അനധികൃതമായി മദ്യവിൽപന നടക്കുന്നുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.അടുത്ത പ്രദേശങ്ങളിൽ നിന്ന് പോലും മദ്യം വാങ്ങാൻ ഇവിടങ്ങളിൽ ആളുകൾ എത്തുന്നുണ്ടെന്നും രാത്രി കാലങ്ങളിൽ പ്രദേശത്ത് മദ്യപാന സംഘങ്ങളുടെ ശല്ല്യമുണ്ടെന്നും പരാതി ഉയരുന്നുണ്ട്.പ്രദേശത്തെ മദ്യക്കച്ചവടം സ്ത്രീകൾക്കും കുട്ടികൾക്കും വഴി യാത്ര കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.രാത്രി കാലങ്ങളിൽ പോലീസ് പെട്രോളിങ് ഇല്ലാത്തത് ഇവിടെ സാമൂഹ്യ വിരുദ്ധരുടെ ശല്ല്യവും രൂക്ഷമാക്കുന്നുണ്ട്.പ്രദേശത്തെ വ്യാജമദ്യവിൽപന തടയുന്നതിന് ജനകീയ കമ്മിറ്റി രൂപീകരിച്ച് ഉന്നത ഉദ്ധ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ