09 May 2024 Thursday

മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം: ആലങ്കോട് കൃഷിഭവന്  കീഴിൽ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മലപ്പുറം ജില്ല സഞ്ചരിക്കുന്ന മണ്ണ് പരിശോധനാശാലയുടെ നേതൃത്വത്തിൽ പരിപിടി. കൃഷിഭവൻ മുഖേന കർഷകരിൽ നിന്ന് ശേഖരിച്ച മണ്ണുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. മണ്ണറിഞ്ഞ് വളം ചെയ്യുക മണ്ണിനെ സംരക്ഷിക്കുക എന്ന സന്ദേശം ഉയർത്തിയാണ്  പരിശോധനയെന്നും പ്രളയത്തിന് ശേഷം പലയിടത്തും മണ്ണിൽ മൂലകങ്ങൾ കുറഞ്ഞതായി ശ്രദ്ധയിൽ പെട്ടതിനാലാണ് പരിശോധനയെന്നുംഅസി.സോയിൽ കെമിസ്റ്റ് ജംഷീദ് പറഞ്ഞു. പരിശോധനയ്ക്ക് ശരണ്യ, ഷാഹുൽ, നൗഷാദ്, ശശി എന്നിവർ നേതൃത്വം നൽകി.