09 May 2024 Thursday

മോഷണം വ്യാപകമാകുന്നു പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തണം:പെരുമുക്ക് കോൺഗ്രസ്‌ കമ്മിറ്റി

ckmnews

മോഷണം വ്യാപകമാകുന്നു പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തണം:പെരുമുക്ക് കോൺഗ്രസ്‌ കമ്മിറ്റി


ചങ്ങരംകുളം:പെരുമുക്കിലും സമീപ പ്രദേശങ്ങളിലും അടുത്ത ദിവസങ്ങളിലായി നടന്ന മോഷണ കേസിൽ പ്രതികളെ ഉടനെ കണ്ടത്തി ജനങളുടെ ആശങ്കയാകറ്റണമെന്ന് കോൺഗ്രസ്  പെരുമുക്ക് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.പ്രദേശത്ത് അടുത്തിടെ നടന്ന പല മോഷണങ്ങളുടെയും സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസിന് കൈമാറിയിട്ടുണ്ട്.ദിനം പ്രതി മോഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പോലീസ് പെട്രോളിങ് കാര്യക്ഷമമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.യോഗത്തിൽ അബ്ദുള്ളകുട്ടി അധ്യക്ഷനായിരുന്നു.കെവി അബ്ദുറഹിമൻ,സി വി ഇബ്രാഹിം,ശ്രീകുമാർ പെരുമുക്,ആസാദ് പി പി, ശകീർ കെ വി, അലി പരുവിങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.