09 May 2024 Thursday

ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു അവസരോചിത ഇടപെടല്‍'കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

ckmnews

ചങ്ങരംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു


 അവസരോചിത ഇടപെടല്‍'കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്


ചങ്ങരംകുളം:സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത്  ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.നാട്ടുകാരുടെ അവസരോചിതമായ ഇടപെടലില്‍ തീകെടുത്തി.ഞായറാഴ്ച ഉച്ചയോടെ ആനന്ദഭവന്‍ റസ്റ്റോറന്റിന് മുര്ന്‍വശത്താണ് സംഭവം.ചങ്ങരംകുളം സ്വദേശിയും കുടുംബവും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്.വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ വാഹനം റോഡരികില്‍ നിര്‍ത്തുകയായിരുന്നു.തീ ആളിക്കത്തിയെങ്കിലും പ്രദേശത്തുള്ള കച്ചവടക്കാര്‍ ചേര്‍ന്ന് വെള്ളം ഒഴിച്ച് തീ കെടുത്തുകയായിരുന്നു.ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം