09 May 2024 Thursday

കുന്നംകുളം തുറക്കുളം മത്സ്യ മാർക്കറ്റിലെ സംയുക്ത യൂണിയൻ ഓഫീസിൽ വൻ മോഷണം. പത്ത് ലക്ഷം രൂപയോളം മോഷണം പോയതായി സൂചന

ckmnews

കുന്നംകുളം 

തുറക്കുളം മത്സ്യ മാർക്കറ്റിലെ സംയുക്ത യൂണിയൻ ഓഫീസിൽ വൻ മോഷണം.


പത്ത് ലക്ഷം രൂപയോളം  മോഷണം പോയതായി സൂചന


കുന്നംകുളം 

തുറക്കുളം മത്സ്യ മാർക്കറ്റിലെ സംയുക്ത യൂണിയൻ ഓഫീസിൽ വൻ മോഷണം.ഞായറാഴ്ച വൈകിട്ട് യൂണിയൻ തൊഴിലാളികൾ ഓഫീസ് തുറക്കുന്നതിനായി എത്തിയപ്പോഴാണ്

മോഷണം നടന്നതായ്

ശ്രദ്ധയിൽപ്പെട്ടത്.ഷട്ടറിന്റെ പുട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയിരിക്കുന്നത്.കുന്നംകുളം സ്റ്റേഷൻ ഓഫീസർ യു.കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള  പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.മോഷ്ടാവിന്റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.ഓഫീസ് റൂമിലെ അലമാരകളിൽ സൂക്ഷിച്ച പണമാണ് നഷ്ടപ്പെട്ടത്.ഏകദേശം 10 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായാണ് സൂചന.