09 May 2024 Thursday

അടക്ക മോഷ്ടിക്കുന്ന സംഘം സജീവം കപ്പൂർ പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം 15 ചാക്ക് അടക്ക മോഷണം പോയി

ckmnews

അടക്ക മോഷ്ടിക്കുന്ന സംഘം സജീവം


കപ്പൂർ പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം 15 ചാക്ക് അടക്ക മോഷണം പോയി


ചങ്ങരംകുളം:കപ്പൂർ പഞ്ചായത്തിൽ അടക്ക മോഷണം വ്യാപകമായതോടെ വലഞ്ഞ് അടക്ക കർഷകർ. 15 ചാക്കിലധികം അടക്കകളാണ് വിവിധ ഭാഗങ്ങളിൽ നിന്നായി മോഷണം പോയത്.പഞ്ചായത്തിലെ കാഞ്ഞിരത്താണി ,കൊഴിക്കര ഭാഗങ്ങളിലാണ് അടക്ക മോഷണങ്ങൾ വർദ്ധിക്കുന്നത്.കഴിഞ്ഞ ദിവസം പ്രദേശത്തെ മൂന്ന് വീടുകളിൽ നിന്നായി 15 ചാക്കിലേറെ വരുന്ന അടക്കകളാണ് നഷ്ടമായത്.ഉണക്കാനിടുന്ന അടക്കകളും ഉണക്കി ചാക്കുകളിലാക്കി സൂക്ഷിച്ച് വെക്കുന്ന അടക്കകളുമാണ് പ്രധാനമായും മോഷണം പോവുന്നത്. അമ്പതിനായിരത്തിലധികം രൂപ വിലവരുന്ന അടക്കകളാണ് കഴിഞ്ഞ ദിവസം മാത്രം നഷ്ടമായത്. ഇതോടെ അടക്ക കർഷകരും ബുദ്ധിമുട്ടിലാവുകയാണ്. വീടിന്റെ മുറ്റത്ത് ഉണക്കാൻ ഇട്ടിരുന്ന അടക്കകൾ മോഷ്ടാക്കൾ കൊണ്ടുപോവുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പുലർച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് മോഷണങ്ങൾ നടക്കുന്നത്.കർഷകരുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.