09 May 2024 Thursday

കൊരട്ടിക്കരയിൽ അടച്ചിട്ട വീട്ടിൽ മോഷണശ്രമം'പോലീസ് അന്വേഷണം തുടങ്ങി

ckmnews

കൊരട്ടിക്കരയിൽ അടച്ചിട്ട വീട്ടിൽ മോഷണശ്രമം'പോലീസ് അന്വേഷണം തുടങ്ങി


കടവല്ലൂർ:കുന്നംകുളം ബോയ്സ് സ്കൂളിലെ റിട്ട: പ്രധാന അധ്യാപകൻ കെ.എ ശക്തിധരൻ മാസ്റ്ററുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്

 ശനിയാഴ്ച പുലർച്ചെയാണ് മോഷണശ്രമം നടന്നിരിക്കുന്നത്. പുലർച്ചെ വീടിന് മുന്നിലെത്തിയെ കള്ളൻ വീടിന്റെ പൂട്ട് പൊളിക്കാൻ ഒന്നര മണിക്കൂറാണ് ശ്രമം നടത്തിയത്.തേങ്ങ പൊളിക്കാനുപയോഗിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ചാണ് മോഷ്ടാവ് ഏറെ നേരം ശ്രമം നടത്തിയത്.മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട് .പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസ് സ്ഥലത്തെത്തി സി.സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കി.