09 May 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്തും വ്യാപാരികളും ചേർന്ന് ഒരുക്കിയ ചങ്ങരംകുളം ഫെസ്റ്റ് ഇന്ന് സമാപിക്കും ഇന്ന് വൈകിട്ട് വേദിയെ ഇളക്കി മറിക്കാൻ മറ്റഡോറിയ ടീം ഫെസ്റ്റിവൽ വേദിയിൽ

ckmnews



ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്തും ചങ്ങരംകുളം വ്യാപാരി കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന ചങ്ങരംകുളം ഫെസ്റ്റിന് ഇന്ന് സമാപനം.ഒരാഴ്ചയായി തുടരുന്ന ഫെസ്റ്റിന്റെ സമാപന സമ്മേളനം പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും.പ്രഭിത ടീച്ചർ സ്വാഗതം പറയുന്ന ചടങ്ങിൽ കെവി ഷെഹീർ അധ്യക്ഷത വഹിക്കും.നടൻ ലുക്മാൻ അവറാൻ മുഖ്യാതിഥി യായി പങ്കെടുക്കും.രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.കേരളത്തിന്റെ പ്രമുഖ ബാന്റായ മറ്റഡോറിയ അവതരിക്കുന്ന സംഗീത കാഴ്ചയും വൈകിയിട്ട് നടക്കും.ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായ ചങ്ങരംകുളം ഫെസ്റ്റിന് വലിയ സ്വീകാര്യതയാണ് വിവിധ കോണിൽ നിന്ന് ലഭിച്ചത്