09 May 2024 Thursday

ഗാനഗന്ധർവന്മാർ ദൃശ്യവിരുന്നൊരുക്കി,ആടിത്തിമിർത്ത് നാടും നഗരവും ജനസാഗരങ്ങൾ ഒഴുകിയെത്തിയ ചങ്ങരംകുളം ഫെസ്റ്റിന്റെ അഞ്ചാം ദിനം

ckmnews

ഗാനഗന്ധർവന്മാർ ദൃശ്യവിരുന്നൊരുക്കി,ആടിത്തിമിർത്ത് നാടും നഗരവും


ജനസാഗരങ്ങൾ ഒഴുകിയെത്തിയ ചങ്ങരംകുളം ഫെസ്റ്റിന്റെ അഞ്ചാം ദിനം


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തും ചങ്ങരംകുളത്തെ വ്യാപാരി സംഘടനകളും ചേർന്ന് ഒരുക്കിയ ചങ്ങരംകുളം ഫെസ്റ്റിലേക്ക് നിലക്കാത്ത ജനപ്രവാഹം.ഫെസ്റ്റിന്റെ  അഞ്ചാം ദിനമായ ഇന്നലെ വൈകിയിട്ട് ഏഴ് മണിയോടെ ആരംഭിച്ച സംഗീത സന്ധ്യയിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.പ്രശസ്ഥ മാപ്പിളപ്പാട്ട് ഗായിക നഹ്നയുടെ നേതൃത്വത്തിൽ നടന്ന സംഗീത വിരുന്ന് ആസ്വാദകരുടെ മനം നിറച്ചു.ഫെസ്റ്റിന്റെ ഓരോ ദിനത്തിൽ ജനത്തിരക്ക് ഏറി വരുന്നത് സംഘാടകരെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.ഓരോ ദിനവും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയും ചെയറുകൾ  കൂടുതൽ എത്തിച്ചും ഫെസ്റ്റിനെ മികവുറ്റതാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ.പതിവിൽ കൂടുതൽ ആളുകൽ കഴിഞ്ഞ ദിവസവും ഫുഡ് ഫെസ്റ്റിലെത്തി.വേദിക്കരികിൽ ആരംഭിച്ച ബേക്കറി സ്റ്റാളുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.