09 May 2024 Thursday

ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവതി വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ckmnews


ചങ്ങരംകുളം:പാവിട്ടപ്പുറത്ത് യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പാവിട്ടപ്പുറം പള്ളിത്താഴത്ത് അബ്ദുള്ളയുടെ ഭാര്യ 40 വയസുള്ള റസിയയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌.ബുധനാഴ്ച കാലത്ത് എട്ട് മണിയോടെയാണ് സംഭവം.അടുക്കള ഭാഗത്ത് കയറിട്ട് തൂങ്ങിയ നിലയില്‍ കണ്ടെത്തിയ റസിയയെ ബന്ധുക്കള്‍ ചേര്‍ന്ന് പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും