09 May 2024 Thursday

ചാവക്കാട് എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ വൻ തീപ്പിടുത്തം ഏക്കർ കണക്കിന് വരുന്ന കാറ്റാടി മരങ്ങളും അക്ക്വേഷ്യ മരങ്ങളും കത്തി

ckmnews

ചാവക്കാട് എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ വൻ തീപ്പിടുത്തം


ഏക്കർ കണക്കിന് വരുന്ന കാറ്റാടി മരങ്ങളും അക്ക്വേഷ്യ മരങ്ങളും കത്തി


കുന്നംകുളം:ചാവക്കാട് എടക്കഴിയൂർ പഞ്ചവടി ബീച്ചിൽ വൻ തീപ്പിടുത്തം.ചാവക്കാട് എടക്കഴിയൂർ പഞ്ചവടി ബീച്ചിലാണ് ഇന്ന്‌ വൈകീട്ടോടെ ഏക്കർ കണക്കിന് വരുന്ന കാറ്റാടി മരങ്ങളും അക്ക്വേഷ്യ മരങ്ങളും കത്തി വൻ തീപിടുത്തം ഉണ്ടായത്.തീ ആളി കത്തിയത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഗുരുവായൂർ ഫയർഫോഴ്‌സ് സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.കഴിഞ്ഞ ആഴ്ച്ചയും സമാനമായ രീതിയിൽ തീപിടുത്തം ഉണ്ടായതായി നാട്ടുകാർ പറഞ്ഞു