09 May 2024 Thursday

കുന്നംകുളം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.

ckmnews


പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന പരിപാടിയിൽ  പ്രസിഡണ്ട് സി. എഫ് ബെന്നി അധ്യക്ഷത വഹിച്ചു. കുന്നംകുളത്തെ ആദ്യ വനിതാ പൈലറ്റ് ആൻ ബിനോയി കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു. ബഥനി ആശ്രമങ്ങളുടെ മാനേജർ ഫാ. ബെഞ്ചമിൻ ഒഐസി ക്രിസ്തുമസ് സന്ദേശം നൽകി.


കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഫാ.യാക്കോബ് ഒഐസി മുൻ പ്രിൻസിപ്പൽ  ഫാ.പത്രോസ് ഒഐസി  പ്രസ് ക്ലബ് സെക്രട്ടറി അജ്മൽ ചെമ്മന്നൂർ, ട്രഷറർ സുമേഷ് പി വിൽസൺ, വൈസ് പ്രസിഡണ്ട് അഖിൽ രാമപുരം, ജോ. സെക്രട്ടറി ബിനേഷ് കീഴൂർ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സുധീഷ് മേക്കാട്ടിൽ, റഫീഖ് കടവല്ലൂർ തുടങ്ങിയവർ സന്നിഹിതരായി.