09 May 2024 Thursday

പുതുവത്സരത്തിന് ലഹരിക്ക് പൂട്ടിട്ട് പോലീസ്

ckmnews



എംഡിഎംഎ യുമായി രണ്ട് യുവാക്കൾ കുന്നംകുളം പോലീസിന്റെ പിടിയിൽ 


കുന്നംകുളം :ന്യൂജെൻ മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ 

കുന്നംകുളത്ത് പിടിയിൽ. മലപ്പുറം

താനാളൂർ പാണ്ടിയാട് സ്വദേശി വിഷാരത്ത് വീട്ടിൽ മുഹമ്മദ് സിനാൻ(21), മലപ്പുറം താനാളൂർ കെ.ഡി. ജാറംസ്വദേശി ഉള്ളാട്ടിൽ വീട്ടിൽ സൈനുൽ

ആബിദ് (24) എന്നിവരാണ്

പിടിയിലായത്. കുന്നംകുളം പൊലീസും

കുന്നംകുളം റെയ്ഞ്ച് എക്സൈസ്

സംഘവും സംയുക്തമായി നടത്തിയ

പരിശോധനയിലാണ് ഇരുവരും

കുടുങ്ങിയത്.ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മേഖലയിൽ ലഹരി വസ്തുക്കൾ എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അക്കിക്കാവിൽനിന്ന് പ്രതികൾ പിടിയിലായത്. ഇവർ ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ക്രിസ്‌മസ്, ന്യൂയർ ആഘോഷങ്ങളുടെ ഭാഗമായി ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും തടയാൻ മേഖലയിൽ പരിശോധന ശക്തമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ. ഷാജഹാനൻ, കുന്നംകുളം എക്സൈസ് ഇൻസ്പെക്ട‌ർ ടി.എ. സജീഷ് കുമാർ, കുന്നംകുളം അഡീഷണൽ സബ് ഇൻസ്പെക്ടർ പോളി, എക്സൈസ് പ്രിവന്റീവ് ഓഫീസർ എ.സി. ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ്, നിതീഷ്, സതീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ മഹേഷ്, വിജിത്ത്, ശ്യാംരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.