09 May 2024 Thursday

ഫെസ്റ്റ് തുടങ്ങി ഇനി ചങ്ങരംകുളത്തിന് ഉത്സവരാവുകൾ

ckmnews


ഞായറാഴ്ച വൈകിയിട്ട് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ സംഗീത സായാഹ്നം


ചങ്ങരംകുളം:ക്രിസ്തുമസ്സും,പുതുവത്സരവും അടിച്ച് പൊളിക്കാൻ ചങ്ങരംകുളം ഒരുങ്ങി.ദീപാലങ്കാരങ്ങൾ കൊണ്ട് നിറഞ്ഞ ചങ്ങരംകുളം ടൗണിൽ ഒരാഴ്ച നീണ്ട് നിൽകുന്ന ചങ്ങരംകുളം ഫെസ്റ്റ് പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.വിഭവ സമൃദ്ധമായ രുചിക്കൂട്ടുകൾ ഒരുക്കി ചങ്ങരംകുളത്തെ റസ്റ്റോറന്റ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫുഡ്ഫെസ്റ്റിനും തുടക്കമായി.ആലംകോട് ഗ്രാമപഞ്ചായത്തും ചങ്ങരംകുളത്തെ വ്യാപാരി കൂട്ടായ്മയും ചേർന്നാണ് ചങ്ങരംകുളം ഫെസ്റ്റിന് തുടക്കം കുറിച്ചിരിക്കുന്നത്.ഞായറാഴ്ച വൈകിയിട്ട് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ആലംകോട് കലാസമിതി ഒരുക്കുന്ന സംഗീതനിശ അരങ്ങേറും.തുടർ ദിവസങ്ങൾ വിപുലായ സ്റ്റേജ് പരിപാടികളും മറ്റു വിവിധ കലാ പരിപാടികളും ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും.ഫെസ്റ്റിന്റെ ഭാഗമായി ഉദ്ഘാടന വേദിയിൽ നടന്ന മജീഷ്യൻ ശംസുദ്ധീന്റെ തെരുവ് ജാലവിദ്യകൾ ജനശ്രദ്ധ ആകർശിച്ചിരുന്നു