09 May 2024 Thursday

ചങ്ങരംകുളം പെരുമുക്കില്‍ വീട് കുത്തി തുറന്ന് കവര്‍ച്ച മൂന്ന് പവന്‍ സ്വര്‍ണ്ണവും 10000 രൂപയും കവര്‍ന്നു

ckmnews


ചങ്ങരംകുളം പെരുമുക്കില്‍ വീട് കുത്തി തുറന്ന് മൂന്ന് പവന്‍ സ്വര്‍ണ്ണവും 10000 രൂപയും കവര്‍ന്നു.പെരുമുക്ക് കിളിയംകുന്നത്ത് നസീഫിന്റെ വീട്ടിലാണ് മോഷണം നടന്നത്.വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവം.


മുകളിലെ നിലയിലെ വാതില്‍ കുത്തി തുറന്ന മോഷ്ടാവ് താഴെ നസീഫിന്റെ റൂമില്‍ കയറി മേശ വലിപ്പില്‍ സൂക്ഷിച്ച പണവും സ്വര്‍ണ്ണ കമ്മലും കവര്‍ന്നു.


തുടര്‍ന്ന് ഉറങ്ങി കിടന്ന നസീഫിന്റെ ഭാര്യ നജുലയുടെ രണ്ടര പവനോളം തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്തു.നജുല ബഹളം വച്ചതോടെ താഴെ മുന്‍വാതില്‍ തുടന്ന് മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു.കഴിഞ്ഞ ആഴ്ചയില്‍ തൊട്ടടുത്ത്  പന്താവൂര്‍ ഉസ്മാന്റെ വീട്ടിലും  സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു.ഇവിടെ നിന്ന് 10000 രൂപയാണ് മോഷണം പോയത്.സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മലപ്പുറത്ത് നിന്ന് ഡോഗ് സ്ക്വോഡും ഫിംഗര്‍ പ്രിന്റ് വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി