09 May 2024 Thursday

നടി ഗൗതമിയുടെ ഭൂമി തട്ടിയ പ്രതികൾ കുന്നംകുളത്ത് നിന്നും പിടിയിലായി.

ckmnews

നടി ഗൗതമിയുടെ  ഭൂമി തട്ടിയ പ്രതികൾ കുന്നംകുളത്ത് നിന്നും പിടിയിലായി. 


കുന്നംകുളം: സിനിമാതാരം ഗൗതമിയുടെ  25 കോടിയോളം രൂപ മൂല്യം വരുന്ന 46 ഏക്കർ സ്ഥലം തട്ടിയെടുത്ത സംഭവത്തിൽ പ്രതികളെ തമിഴ്നാട് പോലീസ് കുന്നംകുളത്ത് നിന്നും പിടികൂടി.


തമിഴ്നാട് സ്വദേശികളായ അഴകപ്പൻ ഭാര്യ ആർച്ച മകൻ ശിവ മകന്റെ ഭാര്യ ആരതി ഡ്രൈവർ സതീഷ് കുമാർ എന്നിവർ ഉൾപ്പെടെ അഞ്ച് പേരെയാണ് തമിഴ്നാട് പോലീസ് കുന്നംകുളത്ത് നിന്ന് പിടികൂടിയത്. 


 തമിഴ്നാട് ഡിവൈഎസ്പി ജോൺവിറ്ററിന്റെ നേതൃത്വത്തിലുള്ള 10 അംഗ പോലീസ് സംഘം ചൂണ്ടൽ എഴുത്തുപുരക്കൽ ബിൽഡിങ്ങിൽ വാടകയ്ക്ക് താമസിച്ചു വരുന്ന പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.


റിപ്പോർട്ട്‌ : റഫീഖ് കടവലൂർ