09 May 2024 Thursday

ഇർഷാദ് 30 ആം വാർഷികസമ്മേളനം ഡിസംബർ 21 22 തീയതികളിൽ നടക്കും

ckmnews


ചങ്ങരംകുളം : 'ഒരു നാട് നിർമ്മിച്ച 30 വർഷങ്ങൾ' എന്ന ശീർഷകത്തിൽ പന്താവൂർ ഇർഷാദിന്റെ മുപ്പതാം വാർഷിക സമ്മേളനം ഡിസംബർ 21 22 തീയതികളിൽ വിപുലമായി നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നാളെ വൈകിട്ട് 4 30ന് എം ഹൈദർ മുസ്ലിയാരുടെ നേതൃത്വത്തിൽ കക്കടിപ്പുറം മഖാം സിയാറത്തോടുകൂടി പരിപാടികൾ ആരംഭിക്കും.21ന് വൈകിട്ട് മൂന്നുമണിക്ക് നടക്കുന്ന സ്നേഹ കേരളം പരിപാടി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരിതങ്ങൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഡോ:എപി അബ്ദുൽ ഹക്കീം അസ്ഹരി,മനോജ് എമ്പ്രാന്തിരി, bആലങ്കോട് ലീലാകൃഷ്ണൻ, ഫാദർ പ്രയ്സൻ,ഇ ടി മുഹമ്മദ് ബഷീർ എംപി, പി നന്ദകുമാർ എംഎൽഎ, ഷാഫി പറമ്പിൽ എംഎൽഎ,മുഹമ്മദ് മുഹ്സിൻ എംഎൽഎ, പാലോളി മുഹമ്മദ് കുട്ടി, പി ശ്രീരാമകൃഷ്ണൻ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.

 അന്നേദിവസം വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന 'നശീദ ഈണങ്ങളുടെ സർഗ്ഗരാവ് 'എന്ന പരിപാടി ഡോക്ടർ ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്യും.

 22ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന അക്കാദമിക് കോൺഫറൻസ് അഡ്വ:ഹുസൈൻ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും.

 വൈകിട്ട് ആറുമണിക്ക് നടക്കുന്ന സമാപന സമ്മേളനം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.

 വിമൻസ് വില്ലേജ്,പ്രവാസി ക്ഷേമ പദ്ധതി,റിസർച്ച് സെന്റർ, മസ്ജിദ് നവീകരണം, ഫുഡ് കോർട്ട് തുടങ്ങിയവയുടെ പ്രവർത്തനങ്ങളുടെ ആരംഭവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.വാർത്താസമ്മേളനത്തിൽ കെ സിദ്ദീഖ് മൗലവി ഐലക്കാട് വി വി അബ്ദുറസാഖ് ഫൈസി വാരിയത്ത് മുഹമ്മദലി ഹസൻ നെല്ലിശ്ശേരി അബ്ദുൽ ജലീൽ അഹ്സനി കെ സി മൂസ ഹാജി ടി സി അബ്ദുറഹ്മാൻ പിഎച്ച് ഷംസുദ്ധീൻ എന്നിവർ പങ്കെടുത്തു.