09 May 2024 Thursday

റെൻ്റിവ്യൂ ഫെസ്റ്റ് സമാപിച്ചു.

ckmnews



‌ചങ്ങരംകുളം:കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്ത് ക്യാമ്പസ് വിദ്യാർത്ഥി സംഘടനയായ നാദി ദഅവ സ്റ്റുഡൻ്റ്സ് യൂണിയന് കീഴിൽ സംഘടിപ്പിച്ച ക്യാമ്പസ് ലൈഫ് ഫെസ്റ്റിവൽ റെൻ്റിവ്യൂ'24 സമാപിച്ചു."അകലങ്ങളെ അറിയുന്നു" എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കപെട്ടത്.മൂന്ന് ടീമുകളായി നൂറോളം ഇനങ്ങളിൽ 90മത്സരാർത്ഥികൾ മാറ്റുരച്ച പരിപാടിയിൽ ടീം ലഹ്ജെ ഫാസ് ചാമ്പ്യന്മാരായി. ടീം ലഹ്ജെ തബ് രീസും ടീം ലഹ്ജെ ഫുസ്താതും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. കലാ പ്രതിഭകളായി പ്രീമിയർ വിഭാഗത്തിൽ മുഹമ്മദ് നസിലും സബ് ജൂനിയർ വിഭാഗത്തിൽ പി . എം മുഹമ്മദ് തമീമും ജൂനിയർ വിഭാഗത്തിൽ ശമ്മാസ് എം . എ യും തിരഞ്ഞെടുക്കപ്പെട്ടു.എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്വാദിഖ് സഖാഫി പെരിന്താറ്റിരി മുഖ്യാതിഥിയായിരുന്നു. സമാപന സംഗമം സ്ഥാപന ജനറൽ സെക്രട്ടറി കെ. അബ്ദുസ്സലാം സഅദി ഉദ്ഘാടനം ചെയ്തു.  സയ്യിദ് അതാഉല്ല അൽ ഹസനി, ശഹീർ നൂറാനി, അസ്ലം നൂറാനി, തംജീദ് റബ്ബാനി, ഇസ്ഹാഖ് ഫാളിലി, ഹാമിദ് ബാഖവി, റാഷിഖ് സഖാഫി എന്നിവർ സംബന്ധിച്ചു.വിജയികൾ അടുത്ത മാസം 5,6,7 തീയതികളിൽ ജാമിഅഃ മദീനതുന്നൂർ പൂനൂറിൽ വെച്ച് നടക്കുന്ന ഹോം റെൻ്റിവ്യുവിൽ മത്സരിക്കും.