09 May 2024 Thursday

പി.ടി ശശീധരൻ അനുശോചന യോഗം ചേർന്നു

ckmnews



ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത് മുൻ മെമ്പറായിരുന്ന പി.ടി ശശീധരന്റെ ആകസ്മികമായ നിര്യാണത്തിൽ ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സിന്റെ നേതൃത്വത്തിൽ ചിയ്യാനൂർ ഗവ:എൽ.പി സ്ക്കൂളിൽ വെച്ച് അനുശോചനയോഗം നടത്തി. അബ്ദുസലാം കോക്കൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം ഹരിദാസൻ,ഉമ്മർ തലാപ്പിൽ,കെ മാധവൻ,അംബിക ടീച്ചർ,ആയിഷ ഹസൻ, രവീന്ദ്രൻ എം.വി,സുജിത സുനിൽ,സിന്ദു മോഹൻ തുടങ്ങിയവർ സംസാരിച്ചു