09 May 2024 Thursday

എടപ്പാൾ ലയൺസ്‌ ക്ലബ്ബിന്റെ പത്താം വാർഷികത്തിൽ പത്ത് വീടുകൾ നിർമ്മിച്ച് നൽകും

ckmnews


ആറ് വീടുകളുടെ താക്കോൽ ദാനം ഡിസംബർ 30 ന്


എടപ്പാൾ: മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടെ എടപ്പാൾ ലയൺസ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ പണി  നടന്നുവരുന്ന പത്ത് വീടുകളിൽ ആറ് വീടു കളുടെ താക്കോൽ

ഡിസംബർ 30 ന് എടപ്പാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ വി.പി .നന്ദകുമാർ കൈമാറും ലയൺസ് മൾട്ടിപ്പിൾ ഡിസ്ട്രിക്ട് ചെയർപേഴ്സൺ സുഷമ നന്ദകുമാർ പദ്ധതിയെകുറിച്ച സംസാരിക്കും എടപ്പാൾ ലയൺസ്‌ ക്ലബ്ബ് അനിൽകുമാർ അധ്യക്ഷ വഹിക്കുന്ന ചടങ്ങിൽ  മണപ്പുറം ഫൌണ്ടേഷൻ സി ഈ ജോർജ് ഡി ദാസ് , പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. രാമകൃഷ്ണൻ ,എടപ്പാൾ ,വട്ടംകുളം ,കാലടി ,തവനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാർ ,വാർഡ് മെമ്പർ മാർ , ഗുണഭോക്താക്കൾ ,ലയൺസ്‌ ക്ലബ്ബ് അംഗങ്ങൾ , അഭ്യുദയ കാംഷികൾ എന്നിവർ പങ്കെടുക്കുമെന്ന് 

ക്ലബ്ബ് പ്രസിഡണ്ട് അനിൽ കുമാർ , സിക്രട്ടറി മണികണ്ഠൻ , പ്രോഗ്രാം കോർഡിനേറ്റർ സനിൽകുമാർ ,അരുൾ ജോഷി , രഘുകുട്ടതത് എന്നിവർ എടപ്പാളി വിച്ച് ചേർത്ത വാർത്ത സമ്മേളനത്തിൽ  പറഞ്ഞു.