09 May 2024 Thursday

ക്രിസ്മസിനെ വരവേൽക്കാൻ ഒരുങ്ങി വിപണി

ckmnews

 

കുന്നംകുളം . ക്രിസ്മസിന് ഇനി ദിവസങ്ങൾ മാത്രം. തിരുപ്പിറവി യെ വരവേൽക്കാൻ കുന്നംകുള ത്തെ വിപണിയും ഒരുങ്ങി. മിന്നി ത്തിളങ്ങി വിവിധ നിറത്തിലും രു പത്തിലും കൗതുകമുളവാക്കുന്ന സ്റ്റാറുകൾ തന്നെയാണ് ഇത്തവ ണയും കടകളിൽ നിറഞ്ഞുനിൽ ക്കുന്നത്.


പൊതുവെ കച്ചവടം കുറവാ ണെങ്കിലും വരും ദിവസങ്ങളിൽ ക്രിസ്മസ് വിപണി സജീവമാകു മെന്ന പ്രതീക്ഷയിലാണ് കച്ചവ ടക്കാർ. വിവിധ വർണത്തിലും വിലയിലും നിരവധി നക്ഷത്രങ്ങ ളാണ് കടകളിൽ സ്ഥാനം പിടി ച്ചിരിക്കുന്നത്. 200 രൂപ മുതൽ 2000 രൂപ വരെയുള്ള എൽ.ഇ. ഡി നക്ഷത്രങ്ങൾ വിപണിയിൽ സുലഭമാണ്. പ്രകാശം വിതറു ന്ന വിവിധ വലുപ്പത്തിലുള്ള സാ ന്റാക്ലോസുകളാണ് ഇത്തവണ താരം. വർണ പേപ്പർ കൊണ്ടു ള്ള നക്ഷത്രങ്ങൾ, ഗിൽറ്റ് പേ പ്പർ നക്ഷത്രങ്ങൾ, വിവിധതരം പുൽക്കൂടുകൾ, തിരുജനനം വി ളിച്ചോതുന്ന ക്രിപ്പ് സെറ്റ്, സാ ന്റാക്ലോസ് വസ്ത്രങ്ങൾ, തൊപ്പകൾ, വിവിധ വലുപ്പത്തിലുള്ള ക്രിസ്മസ് ട്രീകൾ, കരോൾ സം ഘങ്ങൾക്കുള്ള നാസിക് ഡോളു കൾ, എന്നിവ ഉപഭോക്താക്കൾ ക്കായി ഒരുക്കിയിട്ടുണ്ട്. പച്ച നിറ ത്തിലുള്ള ഗിൽട്ട് മാലകൾക്കാ ണ് വലിയ ഡിമാന്റ് ഉള്ളത്. എൽ .ഇ.ഡി മാല ബൾബുകളുടെ വി വിധ തരം മോഡലുകളും സുലഭ മായി കടകളിലുണ്ട്.


നിയോൺ ലൈറ്റ് ഘടിപ്പിച്ച വലിയ നക്ഷത്രങ്ങൾ, ബി.ടി. എസ്, പിക്സൽ നക്ഷത്രങ്ങളും ഇത്തവണത്തെ പ്രത്യേകത യാണ്. ക്രിസ്മസിനെ വരവേൽ ക്കാൻ നഗര - ഗ്രാമങ്ങൾ തി രക്ക് കൂട്ടുമ്പോഴും രണ്ട് വർഷ ത്തെ അപേക്ഷിച്ച് ഇത്തവണ കച്ചവടം വളരെ മന്ദഗതിയിലാ ണെന്ന് വ്യാപാരികൾ പറഞ്ഞു. റീട്ടെയിൽ വിപണി വരും ദിവസ ങ്ങളിൽ സജീവമായാൽ മൊത്ത കച്ചവടവും ഉഷാറാവുമെന്ന് വ്യാ പാരികൾ പറഞ്ഞു. ക്രിസ്മസ് ദി നവും പുതുവൽസരവും അടു ക്കുന്നതോടെ കേക്ക് വിപണിയി ലും ആവശ്യക്കാർ കൂടുമെന്ന പ്ര വവീക്ഷയിലാണ് കച്ചവടക്കാർ


റിപ്പോർട്ട്‌ :റഫീഖ് കടവല്ലൂർ