09 May 2024 Thursday

ചങ്ങരംകുളം വളയംകുളത്ത് വയോധികനെ കിണറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ckmnews

ചങ്ങരംകുളം വളയംകുളത്ത് വയോധികനെ കിണറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


ചങ്ങരംകുളം :വളയംകുളത്ത് വായോധികനെ കിണറ്റിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി.വളയംകുളം വട്ടപ്പറമ്പിൽ നാരായണൻ (70) നെയാണ് തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.വെള്ളം കോരാൻ ഉപയോഗിക്കുന്ന കയർ ഉപയോഗിച്ചാണ് തൂങ്ങിയത്.കൈക്ക് മുകളിൽ ആയുധം ഉപയോഗിച്ച് മുറിഞ്ഞ പാടുണ്ട്‌.ജോലിക്ക് പോയ ഭാര്യ തിരിച്ചു വന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.ഏറെക്കാലം പ്രവാസിയായിരുന്നു നാരായണൻ.ചങ്ങരംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും ഭാര്യ: രാധ, മകൾ :ധന്യ, മരുമകൻ: സന്തോഷ്.