09 May 2024 Thursday

2034 ഫിഫ ലോകകപ്പിലെ ഏതാനും മത്സരങ്ങൾ ഇന്ത്യയില്‍ നടത്തണം; പദ്ധതിയുമായി AIFF

ckmnews


ന്യൂഡൽഹി ∙ 2034 ലോകകപ്പിലെ ഏതാനും മത്സരങ്ങൾക്ക് വേദിയൊരുക്കാൻ ഇന്ത്യ ആലോചിക്കുന്നു. 2034ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയിൽ നടക്കുമെന്ന് ഉറപ്പായതോടെയാണ് ചില മത്സരങ്ങൾ ഇന്ത്യയിൽ നടത്തുന്ന കാര്യം ആലോചിക്കണമെന്നു അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ് കല്യാൺ ചൗബേ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾക്കു നിർദേശം നൽകിയത്.


2034 ലോകകപ്പിന് അവകാശവാദം ഉന്നയിച്ച ഏക രാജ്യമാണ് സൗദി അറേബ്യ. ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം മാത്രമേ ഇനി വരാനുള്ളൂ. 48 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പായതിനാൽ ആകെ 104 മത്സരങ്ങളാണുണ്ടാവുക. ഇതിൽ 10 മത്സരങ്ങൾ ഇന്ത്യയിൽ നടത്തുന്നതിനുള്ള പദ്ധതിയാണുള്ളത്.