09 May 2024 Thursday

നവകേരളാ സദസ്സ് ആഭാസ സദസ്സായി മാറിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ കോക്കൂരിൽ ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം

ckmnews



ചങ്ങരംകുളം:പിണറായി വിജയൻ നയിക്കുന്ന നവകേരള സദസ്സ് ആഭാസ സദസ്സായി മാറിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.ഒരു പറ്റം ഗുണ്ടകളാണ് മുഖ്യമന്ത്രിയുടെ നവകേരള യാത്രയെ പിന്തുടരുന്നതെന്നും ഓരോ ജില്ലയിലും യാത്രയുടെ ലക്ഷ്യങ്ങൾ തന്നെ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.ചങ്ങരംകുളം കോക്കൂരിൽ ഉമ്മൻചാണ്ടി ചരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ട്രസ്റ്റ് ചെയർമാർ പി.എ.അബ്ദുൾ സലാം എന്ന കുഞ്ഞു അധ്യക്ഷതവഹിച്ചു.ഡി.സി.സി. പ്രസിഡണ്ട് വി.എസ്. ജോയ്, യു ഡി എഫ് ജില്ലാ ചെയർമാൻ പി.ടി.അജയ് മോഹൻ ,കൺവീനർ അഷറഫ് കോക്കൂർ ,മുൻ എംപി സി.ഹരിദാസ് ,എ.എം. രോഹിത്ത്,പി.ടി.അബ്ദുൾ ഖാദർ,സിദ്ധിക് പന്താവൂർ പിപി യൂസഫലി,രഞ്ജിത്ത് അടാട്ട്, എം.ടി. ഷെറീഫ്,അടാട്ട് വാസുദേവൻ, റംഷാദ് കോക്കൂർ ,അരുൺലാൽ കോക്കൂർ എന്നിവർ പ്രസംഗിച്ചു.വിവിധ രംഗങ്ങളിലെ ചടങ്ങിൽ പ്രമുഖരെ ആദരിക്കുകയും അറുപത്തഞ്ചോളം കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്യുകയും ചെയ്തു.