09 May 2024 Thursday

ഗുരുവായൂർ കാമ്പസിൽ ‘ദക്ഷിണ മേഖലാ രൂപക ഉത്സവം’ എന്ന പേരിൽ സംസ്കൃതനാടക മത്സരം സംഘടിപ്പിച്ചു

ckmnews


തൃശ്ശൂർ : കേന്ദ്ര സംസ്‌കൃത സർവകലാശാല ഗുരുവായൂർ കാമ്പസിൽ ‘ദക്ഷിണ മേഖലാ രൂപക ഉത്സവം’ എന്ന പേരിൽ സംസ്കൃതനാടക മത്സരം സംഘടിപ്പിച്ചു. കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ പ്രൊഫ. കെ.ജി. പൗലോസ് ഉദ്ഘാടനം ചെയ്തു. കാന്പസ് ഡയറക്ടർ പ്രൊഫ. ഗോവിന്ദപാണ്ഡെ അധ്യക്ഷനായി.


സംസ്കൃതഭാരതി ചെയർമാൻ പി.കെ. മാധവൻ മുഖ്യാതിഥിയായി. പ്രൊഫ. ഇ.എം. രാജൻ, ഇ.ആർ. നാരായണൻ, പ്രൊഫ. കെ.കെ. ഹർഷകുമാർ, പ്രൊഫ. ഉമേഷ്ചന്ദ്ര മിശ്ര, കെ.ജെ. സോമയ്യ എന്നിവർ പ്രസംഗിച്ചു.


സമാപനസമ്മേളനം കിഴക്കൂട്ട് അനിയൻ മാരാർ ഉദ്ഘാടനം ചെയ്തു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വ്യാകരണവിഭാഗത്തിലെ പ്രൊഫ. പി. നാരായണൻ നമ്പൂതിരി മുഖ്യാതിഥിയായി. പ്രൊഫ. ആർ. ബാലമുരുകൻ, പ്രൊഫ. ഇ.ആർ. നാരായണൻ, പ്രൊഫ. ആർ. പ്രതിഭ, അസോ. പ്രൊഫ. ഡോ. ഒ.ആർ. വിജയരാഘവൻ എന്നിവർ പ്രസംഗിച്ചു. മത്സരത്തിൽ ഗുരുവായൂർ കാമ്പസ് ഒന്നും രാജീവ് ഗാന്ധി കാമ്പസ് ശൃംഗേരി രണ്ടും കോഴിക്കോട് ആദർശ സംസ്കൃതമഹാവിദ്യാലയം മൂന്നും സ്ഥാനം നേടി.