09 May 2024 Thursday

ബസ്സ് യാത്രക്കിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഢിപ്പിച്ച സംഭവം എടപ്പാൾ സ്വദേശിയായ കണ്ടക്ടർക്ക് 13 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

ckmnews



എടപ്പാൾ :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബസ് യാത്രക്കിടെ പീഢിപ്പിച്ച സംഭവത്തിൽ സ്വകാര്യ ബസ്സിലെ കണ്ടക്ടർക്ക് 13 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.പൊന്നാനി-എടപ്പാൾ റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറായ കണ്ടനകം മുതൂർ കല്യാണിക്കാവ് കൈതക്കൊടിയിൽ അനീഷിനെയാണ് പൊന്നാനി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.