09 May 2024 Thursday

ഉമർ ഖാസി :വെളിയങ്കോട്ട് ചരിത്ര പഠന കേന്ദ്രം സ്ഥാപിക്കുന്നത് ആലോചനയിലെന്ന് വഖഫ് ബോഡ് ചെയർമാൻ

ckmnews

ഉമർ ഖാസി :വെളിയങ്കോട്ട് ചരിത്ര പഠന കേന്ദ്രം സ്ഥാപിക്കുന്നത് ആലോചനയിലെന്ന്  വഖഫ് ബോഡ് ചെയർമാൻ


ചങ്ങരംകുളം :രാജ്യത്തിനും സമുദായത്തിനും ഉമർ ഖാസി നൽകിയ വിലപ്പെട്ട സംഭാവനകൾ പഠന ഗവേഷണമാക്കുന്നതിനു വേണ്ടി കോഴിക്കോട് സർവ്വകലാശാലയിൽ വഖഫ് ബോർഡ്‌ ധനസഹായത്തിൽ പ്രവർത്തിക്കുന്ന ഇസ്‌ലാമിക് ചെയറിൽ  ഗവേഷണപഠനത്തിനു  സംവിധാനം  ഒരുക്കുമെന്നും,   ഉമർ ഖാസിയുടെ  മണ്ണിൽ  വെളിയങ്കോട്ട് മഹല്ല് കമ്മിറ്റിയുടെ സഹകരണത്തോടെ കേരളവഖഫ് ബോർഡു  നേരിട്ട് ചരിത്രപഠനകേന്ദ്രവും, ലൈബ്രറിയിയും ‌ സ്ഥാപിക്കുന്ന കാര്യം ആലോചിക്കുമെന്നും ചെയർമാൻ അഡ്വ. എം.കെ സക്കീർ അഭിപ്രായപ്പെട്ടു.

പന്താവൂർ ഇർശാദ് മുപ്പതാം വാർഷിക സമ്മേളനാനുബന്ധമായി സംഘടിപ്പിച്ച ഉമർ ഖാസി ( റ ) അറിവ് ,ആത്മീയത പോരാട്ടം എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ സിദ്ദീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു.സിയാറത്തിനു സയ്യിദ് സീതിക്കോയ തങ്ങൾ അൽ ബുഖാരി നേതൃത്വം നൽകി.മുള്ളൂർക്കര മുഹമ്മദലി സഖാഫി, ഹംസ സഖാഫി വെളിയങ്കോട്,അഷറഫ് ബാഖവി അയിരൂർ , കെ വി അബ്ദുമനാഫ്,റോയൽ ഉമ്മർ ഹാജി,വി പി ഷംസുദ്ദീൻ ഹാജി,വാരിയത്ത് മുഹമ്മദലി, സിദ്ധീഖ് അൻവരി പുതുപൊന്നാനി,അബ്ദുൽ ഹമീദ് ലത്തീഫ് , ഹസൈനാർ സഖാഫി കിഴക്കേമല,അബ്ദുൽ ബാരി സിദ്ദീഖി, എം കെ ഹസ്സൻ നെല്ലിശ്ശേരി,മരക്കാർ ഹാജി പ്രസംഗിച്ചു.