09 May 2024 Thursday

റോഡിൽ നിന്ന് വീണ് കിട്ടിയ 45000 രൂപ പോലീസിനെ ഏൽപിച്ച് കോക്കൂർ സ്വദേശി ഉടമയെ കണ്ടെത്തി തിരിച്ച് നൽകി ചങ്ങരംകുളം പോലീസ്

ckmnews

റോഡിൽ നിന്ന് വീണ് കിട്ടിയ 45000 രൂപ പോലീസിനെ ഏൽപിച്ച് കോക്കൂർ സ്വദേശി


ഉടമയെ കണ്ടെത്തി തിരിച്ച് നൽകി ചങ്ങരംകുളം പോലീസ്


ചങ്ങരംകുളം:റോഡിൽ നിന്ന് വീണ് കിട്ടിയ 45000 രൂപ ഉടമയെ കണ്ടെത്തി തിരിച്ച് നൽകി ചങ്ങരംകുളം പോലീസ്.കഴിഞ്ഞ വ്യാഴ്ചയാണ് കോക്കൂർ സ്വദേശിയായ രവിയുടെ 45000 രൂപ യാത്രക്കിടെ നഷ്ടപ്പെട്ടത്. ചിറവല്ലൂർ സ്വദേശിയായ നസീർ ബാബുവിന് റോഡിൽ നിന്ന് പണം വീണ് കിട്ടുകയും ചെയ്തു.തുടർന്ന് നസീർ ബാബു തുക ചങ്ങരംകുളം പോലീസിനെ ഏൽപിക്കുകയായിരുന്നു.പ്രാദേശി ഓൺലൈൻ മാധ്യമങ്ങൾ വഴി തുക വീണ് കിട്ടിയ വിവരം പോലീസ് ജനങ്ങളെ അറിയിക്കുകയും ചെയ്തു.വിവരം അറിഞ്ഞ് ഉടമ പോലീസുമായി ബന്ധപ്പെടുകയായിരുന്നു.കൃത്യമായ തെളിവുകൾ ഹാജറാക്കിയതോടെ തുക വീണ് കിട്ടിയ നസീർ ബാബുവിനെ പോലീസ് വിളിച്ച് വരുത്തി.ചങ്ങരംകുളം എസ്ഐ റഫീക്ക്,എസ് സി പി ഒ ഹരിനാരായണൻ എന്നിവരുടെസാനിദ്യത്തിൽ നസീർ ബാബു തന്നെ രവിക്ക് പണം കൈമാറി.നസീർ ബാബുവിന്റെ നന്മ നിറഞ്ഞ പ്രവൃത്തി പൊതു സമൂഹത്തിന് മാതൃകയാണെന്ന് സിഐ ബഷീർ ചിറക്കൽ പറഞ്ഞു