09 May 2024 Thursday

മൂക്കുതലയിൽ 20 വർഷമായി തരിശായി കിടന്ന പത്തേക്കറിൽ മുണ്ടകൻ കൃഷി നൂറ് മേനി കൊയ്തെടുത്ത് ശിവദാസനും മണികണ്ഠനും ആദരവ്

ckmnews

മൂക്കുതലയിൽ 20 വർഷമായി തരിശായി കിടന്ന പത്തേക്കറിൽ മുണ്ടകൻ കൃഷി


നൂറ് മേനി കൊയ്തെടുത്ത് ശിവദാസനും മണികണ്ഠനും ആദരവ്


ചങ്ങരംകുളം:തരിശായി കിടന്ന പത്തേക്കറിൽ മുണ്ടകൻ കൃഷിയിറക്കി നൂറ്മേനി കൊയ്തെടുത്ത് ശിവദാസനും മണികണ്ഠനും.കഴിഞ്ഞ 20 വർഷത്തിലതികമായി തരിശായി കിടന്ന മൂക്കുതല കാവിലെ പാടത്താണ് ബുധന വളപ്പിൽ ശിവദാസനും വാരിവളപ്പിൽ മണികണ്ഠനും ചേർന്ന് കൃഷിയിറക്കി വിജക്കൊയ്ത്ത് നടത്തിയത്. നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചാണ് സുഹൃത്തുക്കളായ ഇരുവരും ചേർന്ന് കൃഷിയിറക്കിയത്.പുഞ്ച പ്രദേശമായതിനാൽ  കെട്ടി നിന്ന വെള്ളം മോട്ടോറുകൾ ഉപയോഗിച്ച് വറ്റിച്ച് രാപകലില്ലാതെ നടത്തിയ കഠിനാദ്വാനത്തിന്റെ ഫലമാണ് കൃഷിയിലെ വലിയ നേട്ടമെന്ന് കർഷകർ പറഞ്ഞു.കണ്ണേങ്കാവ് ക്ഷേത്രോത്സവത്തിന്റെ വെടിക്കെട്ടുകൾ നടക്കാറുള്ള കോലത്തുപാടം കോൾപടവിനോട് ചേർന്ന് നിൽക്കുന്ന കാവിലെ പാടത്താണ് പരീക്ഷണാടിസ്ഥാനത്തിൽ മുണ്ടകൻ കൃഷി ഇറക്കിയത്‌.കൃഷി വിജയം കണ്ടത് ഉയർന്ന പ്രദേശങ്ങളിൽ കൃഷി ചെയ്യുവാൻ കർഷകർക്ക് ഏറെ ആത്മവിശ്വാസം നൽകുമെന്ന് കർഷകർ പറഞ്ഞു.കൃഷിയിറക്കി വിജയം കൊയ്ത പോസ്റ്റ് മാസ്റ്റർ ആയ ശിവദാസനെയും പപ്പട കമ്പനിയുടെ  ഉടമയായ മണികണ്ഠനെയും മൂക്കുതലയിലെ ബിജെപി പ്രവർത്തകർ ചേർന്ന് കൃഷി സ്ഥലത്ത് എത്തി ആദരിച്ചു.പ്രസാദ് പടിഞ്ഞാക്കരയുടെ നേതൃത്വത്തിൽ എ കെ രഞ്ജിത്ത്,എം വിനയകുമാർ,സബിതാ വിനയകുമാർ,സഹദേവൻ നരണിപ്പുഴ,മണികണ്ഠൻ കോളഞ്ചേരി,വിജയൻ കരുവടി എന്നിവർ ചേർന്നാണ് കർഷകരെ ആദരിച്ചത്