09 May 2024 Thursday

കോക്കൂരിൽ സ്കൂൾ സ്റ്റേഡിയത്തിനു ഫണ്ട്‌ അനുവദിക്കാൻ നടപടി സ്വീകരിക്കും - പി നന്ദകുമാർ എം എൽ എ

ckmnews



ചങ്ങരംകുളം :കോക്കൂരിൽ എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയത്തിനു ഫണ്ട്‌ അനുവദിക്കാൻ നടപടി സ്വീകരിക്കുമെന്ന് എം എൽ എ പി നന്ദകുമാർ പ്രഖ്യാപിച്ചു. 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോക്കൂർ എ എച്ച്‌ എം ഗവ ഹയർ സെക്കണ്ടറി സ്കൂളിന്‌ സർക്കാർ അനുവദിച്ച സയൻസ്‌ ബ്ലോക്കിന്റെയും, സർവ്വശിക്ഷാ കേരളം (എസ്‌ എസ്‌ കെ) പ്രീപ്രൈമറി കുട്ടികൾക്കായി 10 ലക്ഷം രൂപ ചെലവിൽ ഒരുക്കിയ കളിയിടമായ വർണ്ണക്കൂടാരത്തിന്റെയും ഉദ്ഘാടനവും, സംസ്ഥാന സർക്കാർ കിഫ്‌ബി കില മുഖേന 3.90 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ന്യൂ ഹൈസ്കൂൾ ബ്ലോക്കിന്റെ തറക്കല്ലിടലും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.  


ജില്ലാ പഞ്ചായത്ത്‌ അനുവദിച്ച ക്ലാസ്‌ മുറി, ശുചിമുറി എന്നിവയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത്‌ മെംബർ ആരിഫാ നാസർ നിർവ്വഹിച്ചു. 

‌ഗ്രാമ‌പഞ്ചായത്ത്‌ പ്രസിഡന്റ് കെ വി ഷെഹീർ അദ്ധ്യക്ഷത വഹിച്ചു.


സുരേഷ്‌ കോളശ്ശേരി, ഗോപൻ മുക്കുളത്ത്‌ എന്നിവർ പ്രോജക്റ്റ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു.


 വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സി കെ പ്രകാശൻ, വികസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ

ഷരീഫ്‌ പള്ളിക്കുന്ന്, ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഷഹന നാസർ, ബ്ലോക്ക്‌‌ മെംബർ റീസ പ്രകാശ്, പഞ്ചായത്ത്‌‌ മെംബർ മയ്മൂനാ ഫാറൂഖ്‌, ഹൈദരാലി (എ ഇ ഒ), ബിനീഷ്‌ ടിപി (ബി പി സി), മുജീബ്‌ കോക്കൂർ, പി പി സക്കീർ, അഷ്റഫ്‌ കോക്കൂർ, പി വിജയൻ, എം കെ അൻവർ, അഡ്വ സിദ്ധിക്ക്‌ പന്താവൂർ, പി എസ്‌ കൃഷ്ണൻ, ഷംസുദ്ധീൻ, വി സ്മിത, കെ അനിൽകുമാർ, ഷൈന പി, ലിസ മരിയ, കെ എം വിപിൻ, മാസ്റ്റർ ദീപക്‌ ദേവ്‌, മാസ്റ്റർ ഷമ്മാസ്‌ ബഷീർ പ്രസംഗിച്ചു. 


സ്കൂൾ ലൈബ്രറിക്ക്‌ വേണ്ടി എം എൽ എ അനുവദിച്ച 50000 രൂപയുടെ പുസ്തകങ്ങൾ കെ അനിൽകുമാർ (ഹെഡ്‌ മാസ്റ്റർ) ഏറ്റുവാങ്ങി.